അഫ്ഗാനിസ്ഥാനിലെ അവസ്ഥ വിവരിച്ച് യൂട്യൂബര്‍; വീഡിയോ പുറത്തുവന്നതിന് തൊട്ടുപിന്നാലെ മരണം

  • 31/08/2021

കാബൂള്‍: താലിബാന്‍ അധികാരം ഏറ്റെടുത്തതോടെ അതുവരെ അനുഭവിച്ചിരുന്ന സ്വാതന്ത്ര്യങ്ങള്‍ പെട്ടെന്ന് നഷ്ടമായ അവസ്ഥയിലാണ് അഫ്ഗാനിസ്ഥാന്‍ ജനത. അഫ്ഗാനിസ്ഥാനിലെ യൂട്യൂബര്‍മാരുടെ അവസ്ഥ അതിലും പരിതാപകരമാണ്. കഴിഞ്ഞ ദിവസം കാബൂളില്‍ നടന്ന സ്‌ഫോടനത്തില്‍ അഫ്ഗാനിസ്ഥാനിലെ വനിതാ യൂട്യൂബര്‍ നജ്മ സദേഖി മരണമടഞ്ഞിരുന്നു. വെറും 20 വയസ് മാത്രം പ്രായമുള്ള നജ്മയുടെ യൂട്യൂബ് ചാനലിലെ വീഡിയോകള്‍ 24 മില്ല്യണ്‍ പ്രേക്ഷകര്‍ കണ്ടിട്ടുണ്ട്. മരിക്കുന്നതിന് തൊട്ടുമുമ്പ് നജ്മ അഫ്ഗാനിസ്ഥാനിലെ അവസ്ഥ വിവരിച്ചു കൊണ്ട് ചെയ്ത വീഡിയോയില്‍ ഭാവിയെകുറിച്ച് വളരെയേറെ ആശങ്കയുള്ളതായി പറയുന്നുണ്ട്.

നജ്മയോടൊപ്പം വീഡിയോ ചെയ്തിരുന്ന റൊഹീന അഫ്ഷാറും ഏതാണ്ട് ഇതേ ചിന്താഗതി തന്നെയാണ് മാദ്ധ്യമങ്ങളുമായി പങ്കുവയ്ക്കുന്നത്. താലിബാനുമായി അടുത്ത് ബന്ധമുള്ളവര്‍ മാദ്ധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന തന്നെ പോലുള്ള സ്ത്രീകളെ നോട്ടമിട്ടിട്ടുള്ളതായി റൊഹീന പറയുന്നു. നിരവധി യൂട്യൂബ് വീഡിയോകളിലൂടെ തന്റെ മുഖം ജനങ്ങള്‍ക്ക് പരിചിതമായതിനാല്‍ ഇപ്പോള്‍ പുറത്തിറങ്ങാന്‍ തന്നെ പേടിയുള്ളതായി റൊഹീന പറഞ്ഞു.

Related News