കുവൈത്തിൽ എത്തിപ്പെടാനാവാത്ത പ്രവാസി വിദ്യാർത്ഥികൾക്ക് പരീക്ഷാകേന്ദ്രം മാറ്റാനുള്ള ഓപ്ഷന്‍ നല്‍കുമെന്ന് ഇന്ത്യൻ എംബസ്സി.

  • 31/08/2021

കുവൈത്ത് സിറ്റി: നേരത്തെ അപേക്ഷിച്ച പ്രകാരം നീറ്റ് പരീക്ഷാ കേന്ദ്രമായി കുവൈത്ത്‌ ലഭിക്കുകയും ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്താൽ കുവൈത്തിലേക്ക് എത്തുവാൻ സാധിക്കാത്ത  വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ഇന്ത്യയിലെ ഏതെങ്കിലും നഗരത്തിലോ ദുബായിലേക്കോ പരീക്ഷാകേന്ദ്രം മാറ്റാനുള്ള ഓപ്ഷന്‍ നല്‍കുന്നുള്ളൂവെന്ന് കുവൈറ്റിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി. കോവിഡ് വ്യാപനത്തെ തുടർന്ന് മാസങ്ങളായി കുവൈത്തിലേക്ക് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നും വിമാന സർവീസുകളില്ല.

കുവൈറ്റില്‍ നിന്ന് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക്  fs.kuwait@mea.gov.in, edu.kuwait@mea.gov.in എന്ന ഇ-മെയിലുകള്‍ വഴി സംശയങ്ങള്‍ ദുരീകരിക്കാവുന്നതാണെന്ന് എംബസി അറിയിച്ചു. കുവൈറ്റിലെ നീറ്റ് പരീക്ഷാകേന്ദ്രം ക്രമീകരിച്ചിരിക്കുന്നത് ഇന്ത്യൻ എംബസ്സി അങ്കണത്തിലാണ്.നേരത്തെ പ്രവാസി രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും നിരന്തരമായ അഭ്യർത്ഥന മാനിച്ചാണ് കുവൈത്തിലും പിന്നീട് ദുബൈയിലും നീറ്റ് പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചത്.

Related News