കാനഡയില്‍ ഹിറ്റായി മലയാളിത്തം നിറഞ്ഞ നാടന്‍ വാറ്റ്

  • 31/08/2021


ഹെന്‍ഡ്രിക് വാന്‍ റീഡിന്റെ ഹോര്‍ത്തൂസ് മലബാറിക്കസില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടും മലബാര്‍ മേഖലയിലെ നാടന്‍ വാറ്റിനെ സമാനമായ രീതിയിൽ നിർമ്മിചെടുത്ത ഒരു മലബാറി വാറ്റ് ആണ് ഇപ്പൊൾ സമൂഹമാധ്യമങ്ങളിലെ താരം. പേര് മന്ദാകിനി. സ്വദേശം കാനഡ. 

കരിമ്പ് വാറ്റിയെടുത്ത് നിര്‍മ്മിക്കുന്ന മന്ദാകിനിയുടെ ബോട്ടിലിന്റെ പുറത്ത് മലബാറി വാറ്റ് എന്നാണ് എഴുതിയിരിക്കുന്നത്.

കറുവപ്പട്ട, ഏലയ്ക്ക തുടങ്ങിയ സുഗന്ധവ്യജ്ഞനങ്ങള്‍ ചേര്‍ത്താണ് മഹറാണിയും മട്ട അരിയില്‍ നിന്നും കൊമ്പന്‍ ബിയര്‍ നിര്‍മ്മിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നത്. എന്നാല്‍ കരിമ്പില്‍ നിന്ന് നിര്‍മ്മിക്കുന്ന മന്ദാകിനിയുടെ പരിപൂര്‍ണ്ണ വിവരങ്ങള്‍ mandakini.ca എന്ന വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

കാനഡയില്‍ 39.95 കനേഡിയന്‍ ഡോളറാണ് മന്ദാകിനിക്ക് വില. 2300 ഓളം ഇന്ത്യ രൂപ വരും ഇത്. മന്ദാകിനിയുടെ ഉത്പാദനം നടക്കുന്നത് കാനഡയിലെ വോണ്‍ ഒന്റാറിയയോയിലെ ഡിസ്റ്ററിയിലാണ്.

മഹാറാണിക്കും കൊമ്പന്‍ ബിയറിനും പിന്നില്‍ മലയാളി കരങ്ങള്‍ ഉള്ളത് പോലെ മന്ദാകിനിക്ക് പിന്നിലും മലയാളിയുടെ കരങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നമ്മുക്ക് കരുതാം. ഇതിന് പിന്നിലാരണെന്ന് സൈബര്‍ ലോകവും തിരയുന്നുണ്ട്.

Related News