ജുഡീഷ്വറിയുടെ സുപ്രധാന പദവിയിലെത്തി കുവൈത്തി വനിതകൾ

  • 01/09/2021

കുവൈത്ത് സിറ്റി: ​ചരിത്രം കുറിച്ച് മൂന്ന് കുവൈത്തി വനിതകൾ ഇന്ന് ജുഡീഷ്വറിയുടെ സുപ്രധാന പദവിയിൽ ചുമതലയേൽക്കുന്നു. കുവൈത്തിലെ അഭൂതപൂർവമായ സംഭവത്തിൽ, മൂന്ന് വനിതാ പ്രോസിക്യൂട്ടർമാർ ആണ് ഡെപ്യൂട്ടി ഡയറക്ടർമാർ ആയി സ്ഥാനമേൽക്കുന്നത്. ജുഡീഷ്വറിയിൽ ഒരു സ്ഥാനത്തേക്ക് അപേക്ഷിക്കാൻ അനുവദിച്ച ശേഷം ആദ്യമായാണ് സ്ത്രീകൾ ഈ പദവിക്ക് യോ​ഗ്യത നേടുന്നത്. 

പബ്ലിക്ക് പ്രോസിക്യൂഷന്റെ നിർദേശപ്രകാരം ജുവനൈൽ പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടറായി നൗഫ് അൽ സൈദ്, പബ്ലിക്ക് പ്രോസിക്യൂഷൻ ഓഫീസ് ഓഫ് മീഡിയ, ഇൻഫർമേഷൻ ആൻഡ് പബ്ലിക്കേഷൻ ഡെപ്യൂട്ടി ഡയറക്ടറായി മുനീറ അൽ വാഖ്യാൻ, കൊമേഴ്സൽ അഫയേഴ്സ് പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടറായി മാൻവാ അൽ ഒഥ്മാൻ എന്നിവരാണ് സ്ഥാനമേൽക്കുന്നത്.

Related News