കോവിഡ് മുന്നണി പോരാളികൾക്കുള്ള ബോണസ്; പൗരത്വം പരിഗണിച്ചല്ലെന്ന് മന്ത്രിസഭ.

  • 01/09/2021

കുവൈത്ത് സിറ്റി: കൊവിഡ് മുന്നണി പോരാളികൾക്ക് നൽകുന്ന ബോണസ് സംബന്ധിച്ചുയർന്ന സംശയങ്ങൾക്ക് മറുപടിയുമായി മന്ത്രിസഭ. യോഗ്യതയുള്ള സർക്കാർ ഏജൻസികളിലെ എല്ലാ ജീവനക്കാർക്കും ബോണസ് നൽകുമെന്ന് മന്ത്രിസഭ വ്യക്തമാക്കി.

 ഇതിന് പൗരത്വം പരിഗണിക്കില്ല. കുവൈത്തികൾക്കും കുവൈത്തികൾ അല്ലാത്തവർക്കും,  പൗരത്വമില്ലാത്തവർക്കും  അവ പരിഗണിക്കാതെ ബോണസ് നൽകും. സർക്കാർ കമ്മ്യൂണിക്കേഷൻസ് സെൻറർ ഇത് സംബന്ധിച്ചു പ്രസ്താവന പുറത്തിറക്കി.

Related News