ഡ​ല്‍​ഹി​യി​ല്‍ ക​ന​ത്ത മ​ഴ; റോ​ഡു​ക​ള്‍ വെ​ള്ള​ത്തി​ല്‍

  • 01/09/2021



ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ​യി​ല്‍ പ്ര​ധാ​ന റോ​ഡു​ക​ളി​ലെ​ല്ലാം വെ​ള്ളം ക​യ​റി. ഇ​തേ​തു​ട​ര്‍​ന്ന് പ​ല​യി​ട​ത്തും വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. രാ​വി​ലെ മു​ത​ല്‍ ഉ​ത്ത​രേ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ മ​ഴ ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

വ​രു​ന്ന 24 മ​ണി​ക്കൂ​റി​ല്‍ മ​ഴ ശ​ക്ത​മാ​യി തു​ട​രു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പ്. ഇ​തേ​തു​ട​ര്‍​ന്ന് ഡ​ല്‍​ഹി​യി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മ​ഴ ക​ന​ത്ത​തോ​ടെ യ​മു​നാ ന​ദി​യി​ല്‍ ജ​ല​നി​ര​പ്പും ഉ​യ​ര്‍​ന്നു. ഇ​തേ​തു​ട​ര്‍​ന്ന് തീ​ര​വാ​സി​ക​ളോ​ട് ജാ​ഗ്ര​ത പാ​ലി​ക്കാ​ന്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് റി​ക്കോ​ര്‍​ഡ് മ​ഴ​യാ​ണ് പെ​യ്യു​ന്ന​ത്. 112 മി​ല്ലി​ലി​റ്റ​ര്‍ മ​ഴ ഒ​രു ദി​വ​സ​ത്തി​നി​ടെ പെ​യ്തു. 2009ന് ​ശേ​ഷം ഒ​റ്റ ദി​വ​സം പെ​യ്യു​ന്ന ശ​ക്ത​മാ​യ മ​ഴ​യാ​ണി​ത്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടാ​ന്‍ സ​ജ്ജ​മാ​ണെ​ന്ന് ഡ​ല്‍​ഹി സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്.

Related News