ജിസിസി രാജ്യങ്ങളിലെ ഏറ്റവും വലിയ വിമാനത്താവളമാകാൻ കുവൈത്ത്

  • 01/09/2021

കുവൈത്ത് സിറ്റി: നിർമ്മാണം പൂർത്തിയായി വരുന്ന കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ ടെർമിനൽ രണ്ട്, ജിസിസി രാജ്യങ്ങളിലെ ഏറ്റവും വലിയ അഞ്ച് വിമാനത്താവളങ്ങളിൽ ഏറ്റവും ആദ്യത്തെയാകുമെന്ന് റിപ്പോർട്ട്. 4.36 ബില്യൺ ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന ടെർമിനൽ 2 നിർമ്മാണം 2022 അവസാന പാദത്തിൽ പൂർത്തിയാക്കാനാകുമെന്നാണ് കരുതുന്നത്. 

പുതിയ പാസഞ്ചർ ടെർമിനലിൻ്റെ നിർമ്മാണം 2017 മെയിലാണ് ആരംഭിച്ചത്. ആറ് വർഷത്തെ കരാർ ടർക്കിഷ് കമ്പനിയായ ലിമാക്കിനാണ് നൽകിയിട്ടുള്ളത്. വർഷത്തിൽ 13 മില്യൺ യാത്രക്കാരെ ഉൾക്കൊള്ളാൻ നിലവിൽ ശേഷിയുണ്ട്. ഇത് ഭാവിയിൽ 25 മുതൽ 50 മില്യൺ വരെ ഉയർത്താനും സാധിക്കും.

Related News