ഇന്ത്യയിൽ നിന്നുൾപ്പെടെ നേരിട്ടുള്ള വിമാന സർവീസുകൾ; തയാറെടുപ്പുകൾ പുരോഗമിക്കുന്നു.

  • 01/09/2021

കുവൈത്ത് സിറ്റി: ഈജിപ്തിൽ നിന്നും ഇന്ത്യയിൽ നിന്നും ഉൾപ്പെടെ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതിനായി നാഷണൽ എയർലൈനുകളിൽ നിന്ന് സിവിൽ ഏവിയേഷന് പരിഷ്കരിച്ച പ്രവർത്തന അപേക്ഷകൾ ലഭിച്ചു. രാജ്യത്ത് പ്രതിദിനം എത്തിച്ചേരാനാകുന്നവരുടെ എണ്ണം ഉയർത്താൻ മന്ത്രിസഭ അനുമതി നൽകിയിരുന്നു. 

ഇതോടെയാണ് ഇന്ത്യയുപ്പെടെ ചില ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് വിമാന സർവീസുകൾ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾക്ക് വേഗതയേറിയത്. കയ്റോ വിമാനത്താവളത്തിലേക്ക് പ്രതിദിനം രണ്ട് സർവീസുകളും ബുർജ് അൽ അറബ് വിമാനത്താവളത്തിലേക്ക് ആഴ്ചയിൽ മൂന്ന് സർവ്വീസുകളും നടത്താനാണ് കുവൈത്ത് എയർവേയ്സ് അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. 

ഇന്ത്യയിലേക്ക് പ്രതിദിനം ഒരു സർവ്വീസ് ആരംഭിക്കുന്നതിനായാണ് അൽ ജസീറ എയർവേയ്സ് അപേക്ഷ നൽകിയത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ ഒരാഴ്ചയിലേറെ വേണമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്ന് വൃത്തങ്ങൾ പറഞ്ഞു.

Related News