മയക്കുമരുന്ന് കലർന്ന ജ്യൂസ്‌ നൽകി നീലച്ചിത്രം ചിത്രീകരിച്ചു; പരാതിയുമായി മുൻ മിസ് ഇന്ത്യ

  • 01/09/2021

മുംബൈ: സിനിമയിൽ അവസരം തേടി നിർമാണ കമ്പനിയെ സമീപിച്ചപ്പോൾ ജ്യൂസിൽ മയക്കുമരുന്നു കലർത്തി നൽകി നീലച്ചിത്രം ചിത്രീകരിച്ചുവെന്ന പരാതിയുമായി മുൻമിസ് ഇന്ത്യയും നടിയും മോഡലുമായ പാരി പസ്വാൻ. നിർമാണ കമ്പനിയുടെ പേര് ഇവർ വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ പോലീസ് കേസ് അന്വേഷിക്കുകയാണെന്നും അവർ പറഞ്ഞു.

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പെൺകുട്ടികളെ വിളിച്ചുവരുത്തി വഞ്ചിച്ച് നീലച്ചിത്രമെടുക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്യുന്ന സംഘങ്ങൾ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്നുണ്ട്. ഞാനും ഒരു ഇരയാണ്'- അവർ കൂട്ടിച്ചേർത്തു.

ഭർത്താവ് നീരജ് പസ്വാനുമായുള്ള കേസുമായി ബന്ധപ്പെട്ട് പാരി വാർത്തകളിൽ ഇടം നേടിയിരുന്നു. പാരി നൽകിയ സ്ത്രീധന പീഡന പരാതിയിൽ നീരജ് ജയിലിലാണ്.

നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയുടെ നീലച്ചിത്ര റാക്കറ്റ് കേസുമായി അറസ്റ്റിലായപ്പോൾ പാരിക്കെതിരേ ആരോപണവുമായി ഭർതൃകുടുംബം രംഗത്തെത്തിയിരുന്നു. പാരിക്ക് രാജ് കുന്ദ്രയുടെ റാക്കറ്റുമായി ബന്ധമുണ്ടെന്നും പെൺകുട്ടികളെ കെണിയിൽ വീഴുത്തുകയാണ് പാരിയുടെ ജോലിയെന്നും ഭർതൃവീട്ടുകാർ ആരോപിച്ചു.

എന്നാൽ സ്ത്രീധനം നൽകാത്തതിനാലാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് പിന്നിലെന്നും ഭർത്താവിനും ബന്ധുക്കൾക്കും എതിരെ ജാർഖണ്ഡിലെ കത്രാസ് പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പാരി പറഞ്ഞു.

Related News