ജഹ്‌റയിൽ സുരക്ഷാ ഉദോഗസ്ഥന്റെ വെടിയേറ്റ് യുവാവ് മരണപ്പെട്ടു.

  • 01/09/2021

കുവൈറ്റ് സിറ്റി : ജഹ്‌റ ഗവർണറേറ്റിലെ തയ്മ പ്രദേശത്ത് സുരക്ഷാ ഉദോഗസ്ഥന്റെ വെടിയേറ്റ് സ്വദേശി  യുവാവ് മരണപ്പെട്ടു. അപകടകരമായ രീതിയിൽ വാഹനമോടിച്ച യുവാക്കളെ സുരക്ഷാ ഉദോഗസ്ഥർ തടയുകയും കീഴടങ്ങാൻ ആവശ്യപ്പെട്ടപ്പോൾ ഒരാൾ ഓടി രക്ഷപെടുകയും മറ്റൊരാൾ സുരക്ഷാ ഉദോഗസ്ഥന്റെ തോക്ക് കൈവശപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു, തുടർന്ന് സുരക്ഷാ ഉദോഗസ്ഥൻ വെടിയുതിർക്കുകയായിരുന്നു. നെഞ്ചിൽ വെടിയേറ്റ യുവാവിനെ ചികിത്സയ്ക്കായി ജഹ്റ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ആശുപത്രിയിൽ വച്ച് മരണപ്പെട്ടു. സംഭവത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ അന്യോഷണം ആരംഭിച്ചു. 

Related News