കുവൈത്തിലെ സ്‌കൂളുകള്‍ അണുവിമുക്തമാക്കുന്നു

  • 01/09/2021

കുവൈത്ത് സിറ്റി : രാജ്യത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍  തുറക്കുന്നത്  മുന്നോടിയായി സ്‌കൂളുകള്‍ ശുചീകരിച്ച് അണുവിമുക്തമാക്കുന്നു. ഒന്നര വര്‍ഷത്തിലേറെയായി അടഞ്ഞുകിടക്കുന്ന 900 ത്തിലേറെ സ്കൂളുകളാണ് ആരോഗ്യ വകുപ്പിന്‍റെ സഹകരണത്തോടെ അണുവിമുക്തമാക്കുന്നത്.ക്ലാസ് മുറികളിലെ ബഞ്ചും ഡെസ്ക്കുമെല്ലാം  തുടച്ച് വൃത്തിയാക്കിയതിനു ശേഷമാണ് അണുനാശിനി തളിക്കുന്നത്.  ക്ലാസ് മുറികള്‍, സ്റ്റാഫ് റൂം, സ്‌കൂള്‍ വരാന്തകള്‍ ഉള്‍പ്പെടെ സ്‌കൂളും പരിസരവും പൂര്‍ണ്ണമായും അണുവിമുക്തമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 

മാസ്‌കുകള്‍, സാനിട്ടൈസര്‍, ഗ്ലൗസുകള്‍ എന്നിങ്ങനെ എല്ലാ ക്രമീകരണങ്ങളും സ്‌കൂളുകളില്‍ ഏര്‍പ്പെടുത്തും. പല സ്കൂള്‍ അധികൃതരും തെർമൽ സ്‌കാനറുകള്‍ സ്കൂളില്‍ സ്ഥാപിച്ചിട്ടുണ്ട്.  ഒരു ക്ലാസ് മുറിയില്‍ പരമാവധി 20 വിദ്യാര്‍ഥികളെ സാമൂഹിക അകലം പാലിച്ചാകും ഇരുത്തുകയെന്ന് പ്രാദേശിക പത്രമായ  അൽ അൻബ റിപ്പോർട്ട് ചെയ്തു.കിന്റർഗാർട്ടൻ, പ്രൈമറി, ഇന്റർമീഡിയറ്റ്, സെക്കൻഡറി സ്കൂളുകൾ എന്നിവയുൾപ്പെടെ എല്ലാ വിദ്യാലയങ്ങളുടെയും പേരുകളുടെ പട്ടിക വിദ്യാഭ്യാസ മന്ത്രാലയം സമർപ്പിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. 

Related News