ഗാർഹിക തൊഴിലാളി റിക്രൂട്മെന്റ് വ്യാജ ഓഫീസിൽ റെയ്ഡ്

  • 01/09/2021

കുവൈത്ത് സിറ്റി: റെസിഡൻസി നിയമങ്ങൾ ലംഘിച്ച് പ്രവർത്തിച്ചിരുന്ന ഗാർഹിക തൊഴിലാളികൾക്ക് വേണ്ടിയുള്ള വ്യാജ ഓഫീസിൽ റെയ്ഡ്. അറബ് പൗരത്വമുള്ള ഒരു താമസക്കാരനും ഏഷ്യക്കാരായവരും നടത്തിയ വ്യാജ ഓഫീസ് ആണ് റസിഡൻസി അഫയേഴ്സ് ജനറൽ അഡ്മിനിസ്ട്രേഷൻ പൂട്ടിക്കെട്ടിയത്. 

നിയമം ലംഘിച്ച് ഗാർഹിക തൊഴിലാളികൾക്ക് അഭയം നൽകുകയും ദിവസ ജോലി അടിസ്ഥാനത്തിൽ ഗാർഹിക തൊഴിലാളികളെ ജോലിക്കെടുക്കയുമാണ് അറബ് പൗരത്വമുള്ള ആൾ ചെയ്തതെന്ന് അധികൃതർ പറഞ്ഞു.

Related News