കുവൈത്തിലെ ജനജീവിതം സാധാരണ നിലയിലേക്ക്; നിയന്ത്രണങ്ങൾ തുടരണമെന്ന് ജനങ്ങൾ.

  • 01/09/2021

കുവൈത്ത് സിറ്റി: രാജ്യത്തെ കൊവിഡ് സാഹചര്യം ഏറെ മെച്ചപ്പെടുകയും വാക്സിനേഷൻ നിരക്ക് വളരെ മുന്നോട്ട് പോവുകയും ചെയ്തതോടെ കുവൈത്തിലെ ജനജീവിതം പതിയെ സാധാരണ നിലയിലേക്ക് എത്തുകയാണ്. കൊവിഡ് മൂലം നിർത്തിവെച്ചിരുന്ന പല പ്രവർത്തനങ്ങൾക്കും കുവൈത്ത് അനുമതി നൽകി കഴിഞ്ഞു. 

പൊതു പരിപാടികൾ, സംഗീത പരിപാടികൾ  എന്നിങ്ങനെ രാജ്യത്തെ ജനങ്ങളുടെ സംസ്കാരത്തിൻ്റെ ഭാഗമായിരുന്ന പല കാര്യങ്ങൾക്കും ഇതുവരെ അനുവാദം ലഭിച്ചിട്ടില്ല. ജനസംഖ്യയുടെ 75% ത്തിന് വാക്സിൻ ലഭിച്ചിട്ടും കൊവിഡ് കേസുകൾ കുറഞ്ഞിട്ടും ഇത്തരം നിയന്ത്രണങ്ങൾക്ക് അധികൃതർ ഇളവ് നൽകിയില്ല. 

ഈ നിലപാടിനോട് മികച്ച അഭിപ്രായം ആണ് പൗരന്മാർ പ്രകടിപ്പിക്കുന്നത്. ലോകം ജനിതക മാറ്റം വന്ന പുതിയ കൊവിഡ് വകഭേദത്തിൻ്റെ ഭീതിയിലുള്ളപ്പോൾ മുൻകരുതലുകൾ തുടരണമെന്ന് പ്രാദേശിക പത്രം നടത്തിയ സർവേയിൽ രാജ്യത്തെ പൗരന്മാർ  പറയുന്നു. 

Related News