ഐഎംഎഫിലുള്ള കുവൈത്തിൻ്റെ കരുതൽ ധനത്തിൽ വർധനവ്

  • 02/09/2021

കുവൈത്ത് സിറ്റി: ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിലുള്ള (ഐഎംഎഫ്) കുവൈത്തിൻ്റെ കരുതൽ ധനം പുതിയ റെക്കോർഡ് സൃഷ്ടിച്ച് ഉയർന്നു. മെയിൽ 211.9 മില്യൺ ദിനാർ ആയിരുന്നത് ജൂണിൽ 233.9 മില്യൺ ആയി ഉയർന്നു. 

കുവൈത്ത് സെൻട്രൽ ബാങ്ക് പുറത്ത് വിട്ട കണക്ക് പ്രകാരം 10.38 ശതമാനത്തിൻ്റെ വർധനയാണ് ഉണ്ടായിരിക്കുന്നത്. വാർഷിക കണക്കിൽ, 2021 ജൂൺ അവസാനം വരെ ഐഎംഎഫിൽ കുവൈത്ത്  നിക്ഷേപിച്ച കരുതൽ ശേഖരത്തിന്റെ അളവ് 9.2 ശതമാനം വർദ്ധിച്ചു. 2020 ജൂണിൽ ഇത് 214.2 മില്യൺ ദിനാർ ആയിരുന്നു.

Related News