വിസ ട്രാൻസ്ഫറിനായി ഓൺലൈന്‍ സേവനങ്ങൾ പ്രഖ്യാപിച്ച് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ

  • 02/09/2021

കുവൈത്ത് സിറ്റി : വിദേശികളുടെ വിസ മാറ്റത്തിനായി കൂടുതല്‍ ഓൺലൈന്‍ സേവനങ്ങൾ പ്രഖ്യാപിച്ച് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. ഇത് സംബന്ധമായ പുതിയ സേവനങ്ങള്‍ PAM വെബ്സൈറ്റിൽ ആരംഭിക്കുമെന്ന്  പബ്ലിക് അതോറിറ്റി ഫോർ മാൻപവർ വക്താവും പിആർ ഡയറക്ടറുമായ അസീൽ അൽമിസിയാദ് അറിയിച്ചു. വിസ ആർട്ടിക്കിൾ 18 ൽ നിന്ന് ആർട്ടിക്കിൾ 24 ലേക്കും, സ്റ്റുഡന്റ് വിസയിൽ നിന്ന് (ആർട്ടിക്കിൾ 23) സ്വകാര്യമേഖലയിലെ തൊഴിൽ വിസയിലേക്കും  (ആർട്ടിക്കിൾ 18), സ്വയം സ്പോൺസർഷിപ്പിൽ നിന്ന് (ആർട്ടിക്കിൾ 24) ആർട്ടിക്കിൾ 18 ലേക്ക് മാറ്റുന്നതും പുതിയ സേവനങ്ങളിൽ ഉൾപ്പെടുന്നതായി അധികൃതര്‍ അറിയിച്ചു. 

Related News