സൈബര്‍ കുറ്റകൃത്യങ്ങളുടെ വര്‍ദ്ധനവ്: ഇന്ത്യയില്‍ വിപിഎന്‍ നിരോധിക്കാനൊരുങ്ങുന്നു

  • 02/09/2021



ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന സൈബര്‍ കുറ്റ കൃത്യങ്ങള്‍ തടയുന്നതിനായി വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക് ( വിപിഎന്‍) നിരോധിക്കണമെന്ന് നിര്‍ദ്ദേശം. ആഭ്യന്തരകാര്യ പാര്‍ലിമെന്ററി സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിയാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിരോധനം എത്രയും പെട്ടന്ന് നടപ്പിലാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

രാജ്യത്തെ സൈബര്‍ സുരക്ഷയ്‌ക്ക് ഭീഷണിയാകുന്നതിനാലും നിരോധിത അശ്ലീല സൈറ്റുകളുടെ ഉപയോഗം വര്‍ദ്ധിക്കുന്നതിനാലുമാണ് വിപിഎന്‍ നിരോധിക്കണമെന്ന നിര്‍ദേശം ഉയര്‍ന്നത്.ചൈന, റഷ്യ,ഇറാഖ്,യുഎഇ,ഒമാന്‍ തുടങ്ങി നിരവധി രാജ്യങ്ങള്‍ ഇതിനോടകം തന്നെ വിപിഎന്‍ നിരോധിച്ചിട്ടുണ്ട്.

സാമ്പത്തിക മേഖലയിലുള്‍പ്പടെയുള്ള കമ്പനികള്‍ തങ്ങളുടെ നെറ്റ് വര്‍ക്കുകള്‍ സുരക്ഷിതമാക്കാനായി വിപിഎന്‍ ഉപയോഗിക്കുന്നുണ്ട്. കൂടാതെ കൊറോണകാലത്തെ വര്‍ക്ക് ഫ്രം ഹോം ജോലികള്‍ സുരക്ഷിതമാക്കുന്നതിനും വിപിഎന്‍ നെറ്റ് വര്‍ക്കുകളെയാണ് ബഹുരാഷ്‌ട്ര കമ്ബനികള്‍ ആശ്രയിക്കുന്നത്.

എന്നാല്‍ ഇന്റര്‍നെറ്റില്‍ സുലഭമായി ലഭിക്കുന്ന വിപിഎന്‍ ആപ്പുകളും ടൂളുകളും കുറ്റവാളികള്‍ക്ക് മറഞ്ഞിരിക്കാന്‍ സഹായകരമാകുന്നുണ്ട്. ഈ രീതി പാടെ ഇല്ലാതാക്കാനാണ് പുതിയ നീക്കം.

Related News