അമീരി ആശുപത്രിയിലെ അവസാന കൊവിഡ് തീവ്രപരിചരണ യൂണിറ്റും അടച്ചു

  • 03/09/2021

കുവൈത്ത് സിറ്റി: രാജ്യത്തെ കൊവിഡ് സാഹചര്യം കൂടുതൽ മെച്ചപ്പെടുന്നതിനാൽ മഹാമാരിയെ പ്രതിരോധിക്കുന്നതിനായി ആരംഭിച്ച വാർഡുകളും തീവ്രപരിചരണ യൂണിറ്റുകളും അടയ്ക്കുന്നത് തുടരുന്നു. മഹാമാരിയുടെ വരവിന് ശേഷം ഒറ്റക്കേസ് പോലും റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ അൽ അമീരി ആശുപത്രിയിലെ അവസാന കൊവിഡ് തീവ്രപരിചരണ യൂണിറ്റും അടച്ചു.

മെഡിക്കൽ സ്റ്റാഫുകളുടെ വലിയ പരിശ്രമം കൊണ്ടാണ് കൊവിഡ് കേസുകളിൽ വലിയ കുറവ് വന്നതെന്ന് അമീരി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗം സീനിയർ സ്പെഷ്യലിസ്റ്റ് ഡോ. അബ്ദുൾ അസീസ് അൽ മുത്വാ പറഞ്ഞു. അമീരി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ഒരു കേസ് പോലും ഇല്ലാത്ത സാഹചര്യത്തിലാണ് മൂന്ന് യൂണിറ്റുകളും അടച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Related News