കുവൈത്തിൽ ഇ-പേയ്മെൻ്റ് ഇടപാടുകളിൽ വൻ കുതിപ്പ്

  • 03/09/2021

കുവൈത്ത് സിറ്റി: കൊവിഡ് മഹാമാരിയുടെ വരവോടെ കുവൈത്തിൽ ഇ-പേയ്മെൻ്റ് ഇടപാടുകൾ കുതിച്ചുയർന്നു. ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്ന 2020 ജൂലൈയിൽ 11 മില്യണിൽ അധികം ഇടപാടുകളാണ് നടന്നത്. 

2019ൽ ഇതേ മാസത്തിൽ ഇത് 5 മില്യൺ മാത്രമായിരുന്നു. 122 ശതമാനത്തിൻ്റെ വർധനവാണ് ഉണ്ടായത്. മഹാമാരിയുടെ തുടക്കം മുതൽ ആറ് മാസം അതിനാടകീയമായ മാറ്റങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയുമെല്ലാം രീതികളിൽ വലിയ മാറ്റങ്ങൾ വന്നു.

Related News