കുവൈത്തിൽ സഹോദരിയെ കൊലപ്പെടുത്തിയ യുവാവ് പോലീസിൽ കീഴടങ്ങി.

  • 03/09/2021

കുവൈത്ത് സിറ്റി: ജഹ്‌റ ഗവർണറേറ്റിലെ  തൈമ പ്രദേശത്തെ നടുക്കി സഹോദരൻ സഹോദരിയെ കൊലപ്പെടുത്തി. ഏകദേശം 20ന്  മുകളിൽ പ്രായമുള്ള ബിദൂനിയായ യുവതിയാണ് സഹോദരൻ്റെ ക്രുരതയ്ക്ക് ഇരയായത്.

ദിവസങ്ങൾക്കുമുൻപ് യുവതി തന്നെ സഹോദരൻമാർ  തടവിലാക്കിയിരിക്കുകയാണെന്ന് ആഭ്യന്തരമന്ത്രലയത്തെ ഫോണിൽ അറിയിച്ചിരുന്നു , തുടർന്നാണ്  പോലീസ് അന്യോഷണത്തിനായി വീട്ടിലെത്തിയത്.  സഹോദരനോട് വിവരങ്ങൾ അന്യോഷിച്ച പോലീസ് ഉദ്യോഗസ്ഥരോട് പ്രതിയായ യുവാവ് സഹോദരിയെ  വിളിക്കാനെന്ന വ്യാജേന അകത്തുപോകുകയും അല്പസമയത്തിനുശേഷം രക്തം പുരണ്ട വസ്ത്രത്തിൽ പൊലീസിന്  മുൻപിലെത്തി താൻ സഹോദരിയെ കഴുത്തറത്തു കൊന്നതായി അറിയിക്കുകയും ചെയ്തു.

ഉടൻതന്നെ  അകത്തു പ്രവേശിച്ച പോലീസ്  റൂമിൽ രക്തത്തിൽ കുളിച്ച് മരിച്ചു കിടക്കുന്ന യുവതിയെയും കണ്ടെത്തി . യുവാവിനെ അറസ്റ്റ് ചെയ്ത്  അന്യോഷണം ആരംഭിച്ചു. 

Related News