ജിസിസി രാജ്യങ്ങളിൽ കൊവിഡ് ഡെൽറ്റ വകഭേദത്തിൻ്റെ ഭീഷണി അകന്നു

  • 04/09/2021

കുവൈത്ത് സിറ്റി: ജിസിസി രാജ്യങ്ങളിൽ ജനിതകമാറ്റം വന്ന കൊവിഡ് ഡെൽറ്റ വകഭേദത്തിൻ്റെ  ഭീഷണി അകന്നതായി ആരോഗ്യ മന്ത്രാലയത്തിലെ കൊറോണ ഉപദേശക കമ്മിറ്റി തലവൻ ഡോ. ഖാലിദ് അൽ ജറാല്ലാഹ് പറഞ്ഞു. തുടർച്ചയായ അഞ്ചാമത്തെ ആഴ്ച്ചയും രാജ്യത്തെ കൊവിഡ് സാഹചര്യം ഏറെ മെച്ചപ്പെട്ടു.

കുവൈത്തിൽ കോവിഡ്  രോഗികളുടെ എണ്ണം ഇന്നലെ രേഖപ്പെടുത്തിയത് നൂറിൽ താഴെമാത്രമാണ് , ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.7 ഏഴുശതമാനമായി കുറഞ്ഞു, ഒന്നര വർഷത്തിനിടെ ആദ്യമായാണ് കോവിഡ് രോഗികളുടെ എണ്ണം 100 ൽ താഴെഎത്തിയത്. 

എല്ലാ പ്രായവിഭാഗങ്ങളിലും ജനസംഖ്യയിലും അടുത്ത കാലത്ത് വാക്സിൻ എടുക്കുന്നതിൻ്റെ നിരക്ക് വർധിച്ചതായയും അൽ ജറാല്ലാഹ് ട്വിറ്ററിൽ കുറിച്ചു. സാമൂഹ്യ പ്രതിരോധശേഷിയുടെ കാര്യത്തിലും സ്കൂൾ വിദ്യാർത്ഥികൾക്കൾക്ക് വാക്സിൻ നൽകുന്നതിൻ്റെ തോതിലും ഈ മാസം വലിയ കുതിപ്പുണ്ടാകും. എല്ലാവരും മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നത് തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related News