വിവിധ മോഷണക്കേസുകളിലായി മുന്ന് അറസ്റ്റ്; ഒരാൾ ഏഷ്യക്കാരൻ

  • 04/09/2021

കുവൈത്ത് സിറ്റി: മുന്ന് കവർച്ചാക്കേസുകളിലെ പ്രതികൾ അറസ്റ്റിൽ. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അധികൃതർക്ക് ശുപാർശ ചെയ്തു.

 സാൽഹിയ പൊലീസ് സ്‌റ്റേഷനിലെ ആദ്യ കേസിൽ അറബ് പൗരനാണ് അറസ്റ്റിലായത്. സൂഖ്  അൽ മുബാറക്കിയയിലെ തന്റെ കമ്പനി സ്റ്റോറിൽനിന്നും  120,000 ദിനാർ വിലമതിക്കുന്ന ലൈറ്റുകൾ കവർന്നതാണ് കേസ്. മോഷണം നടത്തിയശേഷം പ്രതി രാജ്യം വിടാനായി വീമാനത്താവളത്തിൽ എത്തിയപ്പോഴാണ് പിടികൂടിയത് .

യർമൂഖ്  പ്രദേശത്തെ വീട്ടിൽ നിന്ന് രണ്ട് വാഹനങ്ങൾ കവർന്നതാണ് രണ്ടാമത്തെ സംഭവം. ഈ കേസിൽ ക്യാപിറ്റൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം ഒരു ഏഷ്യക്കാരനായ താമസക്കാരനെയാണ് പിടികൂടിയത്. 

മൂന്നാമത്തെ കേസ് ബാർ റഹിയയിലെ ജക്കൗറിൽ നിന്ന് മൂന്ന് കാർ എൻജിനുകളും കാർ പാർട്ടുകളും ഇലക്ട്രിക് ജനറേറ്ററുകളും കവർന്നാണ്. ഈ സംഭവത്തിൽ ഒരു അറബ് താമസക്കാരനാണ് ജഹ്റ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിൻ്റെ പിടിയിലായത്.

Related News