പ്രതിശ്രുത വധുവിനൊപ്പമുള്ള ഉല്ലാസയാത്രക്കിടെ പ്രവാസി മുങ്ങി മരിച്ചു

  • 04/09/2021

കുവൈത്ത് സിറ്റി: ഗ്രീൻ ഐലൻ്റിന് എതിർവശത്തുള്ള കടലിൽ നീന്താനിറങ്ങിയ മുപ്പത്തിയേഴുകാരനായ ജോർദാൻ പൗരൻ മുങ്ങി മരിച്ചു. പ്രതിശ്രുത വധുവിനൊപ്പം ഉല്ലാസ ബോട്ടിൽ നടത്തിയ യാത്രക്കിടെയാണ് ദാരുണമായ സംഭവം. 

ഇരുവരും നീന്തുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു. ഇതേ സമയം അൽ ബലാഗിൽ ബോട്ടിൽ ഉണ്ടായിരുന്നവർ രക്ഷയ്ക്കെത്തി. യുവതിയുടെ ജീവൻ തിരികെ കിട്ടിയപ്പോൾ യുവാവ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

ജനറൽ ഫയർ സർവീസിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്ട്മെന്റ്,  സാൽമിയ ഫയർ ആൻഡ് മാരിടൈം റെസ്ക്യൂ സെന്ററിലെ ഉദ്യോഗസ്ഥർ ഗ്രീൻ ഐലന്റ് ബീച്ചിൽ മുങ്ങിയ ജോർദാനിയൻ പ്രവാസിയുടെ മൃതദേഹം കണ്ടെടുത്തതായി അറിയിച്ചു.

Related News