ഒരു ഡോസ് വാക്സിന്‍ സ്വീകരിച്ച ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രവേശനം അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

  • 04/09/2021

കുവൈത്ത് സിറ്റി : വിദ്യാലയങ്ങളില്‍ ഒരു ഡോസ് ലഭിച്ച ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രവേശനം അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. നേരത്തെ രണ്ട് ഡോസും ലഭിച്ചവരെ മാത്രമേ അനുവദിക്കുകയുള്ളൂവെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. അടുത്ത മാസം സ്കൂള്‍ ആരംഭിക്കുന്നതിന് മുമ്പായി വാക്സിനേഷന്‍ പൂര്‍ത്തിയാക്കുവാനാണ് ലക്ഷ്യമിട്ടുരുന്നതെങ്കിലും അതിന് സാധിക്കാത്തതിനെ തുടര്‍ന്നാണ്‌ പുതിയ നിര്‍ദ്ദേശം പുറപ്പെടുവിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതോടെ ആദ്യ ഡോസ് സ്വീകരിച്ച അദ്ധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അഡ്മിന്‍ ജീവനക്കാര്‍ക്കും സ്കൂളുകളില്‍ പ്രവേശിക്കാനാകും.  

Related News