കുവൈത്തിൽ സന്ദർശക വിസകൾ നൽകുന്നത് ഉടൻ ആരംഭിക്കും

  • 05/09/2021

കുവൈത്ത് സിറ്റി: ഏകദേശം ഒന്നര വർഷത്തിന് ശേഷം കുവൈത്ത് സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് വിസിറ്റിംഗ് വിസ നൽകാൻ കുവൈത്ത്. മന്ത്രിസഭാ അനുമതി ലഭിച്ചു ശേഷം ഒക്ടോബറിൽ എല്ലാത്തരം സന്ദർശക വിസകളും നൽകാനാണ് ആഭ്യന്തര മന്ത്രാലയം ഒരുങ്ങുന്നത്. 

കൃത്യമായ വ്യവസ്ഥകൾ മുന്നോട്ട് വച്ചിട്ടാകും വിസ അനുവദിക്കുക. കൊവിഡ് മഹാമാരിയുടെ പിടിയിൽ നിന്ന് പതിയെ സാധാരണ ജീവതത്തിലേക്ക് രാജ്യം മടങ്ങി വന്നുകൊണ്ടിരിക്കുകയാണ്. 

നേരിട്ടുള്ള വിമാന സർവീസുകൾ കൂടുതൽ രാജ്യങ്ങളിലേക്ക് ആരംഭിച്ചും വിമാനത്താവളത്തിൻ്റെ പ്രവർത്തനശേഷി കൂട്ടിയും കൊവിഡ് കാലത്തെ നിയന്ത്രണങ്ങൾ രാജ്യം ഒഴിവാക്കി വരികയാണ്. ഇതിൻ്റെ ഭാഗം തന്നെയാണ് സന്ദർശക വിസ നൽകാനുള്ള തീരുമാനവും.

Related News