ഈജിപ്ത് -കുവൈറ്റ് നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ചു, ഇന്ത്യയിൽനിന്നുള്ള സർവീസുകൾ- അനുമതിക്കായി കാത്തിരിക്കുന്നു.

  • 05/09/2021

കുവൈത്ത് സിറ്റി: ഈജിപ്തിൽനിന്നുള്ള നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ചു. രണ്ട് രാജ്യങ്ങളുടെയുമായി ഒമ്പത് എയർലൈനുകളാണ് സർവ്വീസ് നടത്തുകയെന്ന് ഡിജിസിഎ എയർ ട്രാൻസ്പോർട്ട് വിഭാഗം ഡയറക്ടർ അബ്ദുള്ള അൽ രാജ്ഹി പറഞ്ഞു.

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് രാവിലെ  ഈജിപ്തിൽ നിന്നുള്ള ആദ്യ വിമാനം  സോഹാഗിൽ നിന്ന് 6.30 ന് 170 യായാത്രക്കാരുമായി എത്തി, അതോടൊപ്പം  കെയ്‌റോയിൽ നിന്നുള്ള രണ്ടാമത്തെ വിമാനം ഈജിപ്ത് എയർ 10.30 ന് ഇറങ്ങും.

പ്രതിദിനം രാജ്യത്ത് എത്തിച്ചേരാൻ സാധിക്കുന്നവരുടെ എണ്ണം വർധിപ്പിച്ചത് അനുസരിച്ച് ഓരോ സർവ്വീസിലും യാത്ര ചെയ്യാനാകുന്നവരുടെ എണ്ണം നിജപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള സർവ്വീസുകൾ ആരംഭിക്കുന്നതിനായി അവിടുത്തെ അധികൃതരുടെ അനുമതി കാക്കുകയാണെന്നും രാജ്ഹി പറഞ്ഞു. 

അതോടൊപ്പം ട്രാവൽ ഏജൻ്റുകളും യാത്രക്കാരും സർവ്വീസുകളുടെ സമയക്രമം സംബന്ധിച്ച വ്യാജ പരസ്യങ്ങളിലും പ്രഖ്യാപനങ്ങളിലും വീഴരുതെന്ന് എയർ ഇന്ത്യ മുന്നറിയിപ്പ് നൽകി. ഇന്ത്യൻ സിവിൽ ഏവിയേഷൻ്റെ അനുമതി ലഭിച്ചാലുടൻ സമയക്രമം പുറത്ത് വിടുമെന്നും എയർ ഇന്ത്യ അറിയിച്ചു. കുവൈത്ത് എയർലൈനുകൾ ഏർപ്പെടുത്തിയതിനേക്കാൾ കുറഞ്ഞ നിരക്കായിരിക്കുമെന്ന പ്രതീക്ഷയിൽ ഇന്ത്യൻ എയർലൈനുകളുടെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് യാത്രക്കാർ. 

Related News