വിദേശത്ത് കുടുങ്ങിയപ്പോൾ റസിഡൻസി നഷ്ടപ്പെട്ടത് 390,000 പ്രവാസികൾക്ക്

  • 05/09/2021

കുവൈത്ത് സിറ്റി: വിദേശത്ത് കുടുങ്ങിപ്പോയത് മൂലം റസിഡൻസി നഷ്ടമായത് 390,000 പ്രവാസികൾക്ക്. കൊവിഡ് മഹാമാരി മൂലം വിമാനത്താവളം അടച്ചിട്ടതിനാൽ വിദേശത്തേക്ക് പോയ ശേഷം കുവൈത്തിലേക്ക് മടങ്ങിയെത്താൻ ഇവർക്ക് സാധിച്ചില്ല. 

അവർ രാജ്യത്ത് ഇല്ലാതിരുന്നതിനാൽ സ്പോൺസർമാർക്കും റസിഡൻസി പുതുക്കാനായില്ല. അങ്ങനെ ഒന്നര വർഷക്കാലം വിമാനത്താവളം അടച്ചിട്ടതാണ് പ്രവാസികൾക്ക് തിരിച്ചടിയായത്. 

അതേസമയം, രാജ്യത്ത് 150,000 റെസിഡൻസി നിയമ ലംഘകരുണ്ടെന്ന് വൃത്തങ്ങൾ വെളിപ്പെടുത്തി. ജീവിതം സാധാരണ നിലയിലേക്ക് എത്തുകയും വിമാനത്താവളം തുറക്കുകയും ചെയ്തതോടെ ഇവർക്ക് ഇനിയൊരു ഇളവ് നൽകാൻ സർക്കാർ ഒരുക്കമല്ല. അങ്ങനെയെങ്കിൽ അറസ്റ്റിലേക്കും നാടുകടത്തലിലേക്കും കാര്യങ്ങൾ എത്തും.

Related News