കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം സാധാരണ നിലയിലേക്ക്

  • 05/09/2021

കുവൈത്ത് സിറ്റി : കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം സാധാരണ നിലയിലേക്ക്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന വാണിജ്യ വിമാന സര്‍വീസുകള്‍ തുടങ്ങിയതോടെ വിമാനത്താവളത്തില്‍ തിരക്കേറി. ഇന്ന് മുതലാണ്  ഈജിപ്തിലേക്കുള്ള നേരിട്ടുള്ള ഫ്ലൈറ്റുകൾ പുനരാരംഭിക്കുന്നത്. രാവിലെ സോഹഗില്‍ നിന്നുമാണ്  ആദ്യ വിമാനമെത്തിയത്.  ആദ്യ ദിവസം 12 വിമാനങ്ങളാണ്  കെയ്‌റോയിലേക്ക് ക്രമീകരിച്ചിരിക്കുന്നത്. 

ദുബായ്, ബെയ്റൂട്ട്, കൈറോ, ദോഹ, ഇസ്താംബുൾ, ഷാർജ, ബഹ്‌റൈൻ, കൊളംബോ, അബുദാബി, മനില, ലണ്ടൻ, ബിഷ്‌കെക്ക് തുടങ്ങിയ കേന്ദ്രങ്ങളിലേക്കും വിമാനങ്ങള്‍ പുറപ്പെടും. 137 ഫ്ലൈറ്റുകളാണ് ഇന്ന് മാത്രം ഓപ്പറേറ്റ് ചെയുന്നത്.അതിനിടെ  സിവിൽ ഏവിയേഷൻ അധികൃതർ ഇന്ത്യയുമായി നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതിന് ഇന്ത്യയുടെ അനുമതിക്കായി കാത്തിരിക്കുകയാണ് ഈ ആഴ്ച അവസാനത്തോടെ ഇത് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതര്‍ പറഞ്ഞു. 

Related News