ലോക നേതാക്കളെ പിന്തള്ളി ഒന്നാമനായി നരേന്ദ്ര മോദി: ഏറ്റവും അംഗീകാരമുള്ള നേതാവ്

  • 05/09/2021


വാഷിംങ്ടണ്‍ : അമേരിക്കന്‍ ഡാറ്റാ ഇന്റലിജന്‍സ് കമ്പനിയായ 'മോര്‍ണിംഗ് കണ്‍സള്‍ട്ട്' നടത്തിയ സര്‍വെയില്‍ എറ്റവുമധികം അംഗീകാരമുള്ള നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പതിമൂന്ന് ലോക നേതാക്കളുടെ പട്ടികയിലാണ് നരേന്ദ്ര മോദി റേറ്റിംഗില്‍ ഒന്നാമത് എത്തിയിരിക്കുന്നത്.

ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യപ്പെടുന്ന കണക്കുകളുടെ അടിസ്ഥാനത്തിലാണ് റേറ്റിങ് നിശ്ചയിക്കുന്നത്. സെപ്റ്റംബര്‍ 2ന് പുറത്തുവന്ന കണക്കുകളിലാണ് മറ്റ് ലോക നേതാക്കളെ പിന്തള്ളി നരേന്ദ്ര മോദിക്ക് ഉയര്‍ന്ന റേറ്റിങ് ലഭിച്ചത്.

മെക്‌സിക്കന്‍ പ്രസിഡന്റ് ആന്ദ്രെസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രാഗി, ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, ബ്രസീലിയന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ എന്നിവരെക്കാള്‍ വളരെ മുന്നിലാണ് നരേന്ദ്ര മോദി. 70 ശതമാനമാണ് മോദിയുടെ റേറ്റിംഗ്.

മോര്‍ണിംഗ് കണ്‍സള്‍ട്ടിന്റെ ഡാറ്റ പ്രകാരം കഴിഞ്ഞ ആഴ്ചയും സര്‍വേയില്‍ പങ്കെടുത്ത പതിമൂന്ന് ആഗോള നേതാക്കളില്‍ ഏറ്റവും ഉയര്‍ന്ന അംഗീകാരം ലഭിച്ചത് മോദിക്കായിരുന്നു.

Related News