കുവൈത്തിലേക്ക് പ്രവേശിച്ച യാത്രക്കാരനിൽ കോവിഡ് ഡെൽറ്റ വകഭേദം കണ്ടെത്തി.

  • 05/09/2021

കുവൈറ്റ് സിറ്റി : നീണ്ട ഇടവേളക്ക് ശേഷം റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളില്‍ നിന്നുമെത്തിയ യാത്രക്കാരില്‍ കോവിഡ് ഡെൽറ്റ വകഭേദം കണ്ടെത്തി. വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് ഡെൽറ്റ വകഭേദം കണ്ടെത്തിയാതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ജനജീവിതം സാധാരണ നിലയിലേക്ക് പതിയേ മടങ്ങുകയാണ്.  സ്കൂളുകളും ഓഫീസുകളും പൂര്‍ണ്ണാര്‍ത്ഥത്തില്‍ തുറക്കന്നതോടെ വൈറസ്‌ വ്യാപനത്തിനുള്ള സാധ്യത ഏറെയാണെന്നും ജനങ്ങള്‍ ഇക്കാര്യത്തില്‍ അതീവ ജാഗ്രത കാണിക്കണമെന്നും സുപ്രീം ഉപദേശക സമിതിയുടെ തലവൻ ഡോ. ഖാലിദ് അൽ ജറല്ല വ്യകതമാക്കി. അതിനിടെ രാജ്യത്തെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ സുരക്ഷാ ജാഗ്രതിയില്‍ അമാന്തം കാണിക്കരുതെന്നും ആരോഗ്യ മന്ത്രാലയം അഭ്യര്‍ഥിച്ചു. 

Related News