കുവൈത്തിൽ 415 പേർക്കുകൂടി കൊറോണ, കോവിഡ് 19 ബാധിതർ 7623ആയി , 2 മരണം.

  • 09/05/2020

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 415 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.89 ഇന്ത്യക്കാരും , 86 സ്വദേശികളും , 51 ബംഗ്ളദേശികളും , 92 ഈജിപ്ഷ്യൻസും ബാക്കിയുള്ളത് മറ്റു രാജ്യാക്കാരുമാണ്, ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 7623 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര് അബ്ദുള്ള അൽ സനദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് 2 മരണം കൂടി രേഖപ്പെടുത്തി, ഇതുവരെ 49 മരണം.

Related News