വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നു; വിഷയത്തില്‍ ഇടപെടുമെന്ന് ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ്ജ്

  • 05/09/2021

കുവൈത്ത്‌ സിറ്റി : അടുത്ത ബുധാനാഴ്ച മുതല്‍ ഇന്ത്യയില്‍ നിന്നും നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അംബാസിഡര്‍ സിബി ജോര്‍ജ്ജ് പറഞ്ഞു. എംബസിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുവൈത്തിലേക്ക് എയര്‍ ഇന്ത്യ അടക്കമുള്ള ഇന്ത്യന്‍ വിമാന കമ്പനികള്‍ നേരിട്ടുള്ള വിമാന സര്‍വീസ് നടത്തുന്നതിനുള്ള നടപടി ക്രമങ്ങള്‍ പുരോഗിമിച്ച് വരികയാണെന്നും അംബാസിഡര്‍ അറിയിച്ചു. വിമാന സര്‍വീസ് ആരംഭിച്ചതോടെ യാത്രക്കാര്‍ക്ക് താങ്ങാനാവാത്ത വിധമാണ് ടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നിരിക്കുന്നത്. ഇത് സംബന്ധമായ പ്രവാസികളുടെ ആശങ്കകള്‍ ഇന്ത്യയിലെയും കുവൈത്തിലെയും അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് സിബി ജോര്‍ജ്ജ് അറിയിച്ചു.  എയര്‍ ഇന്ത്യ അടക്കമുള്ള ഇന്ത്യന്‍ വിമാന കമ്പനികള്‍ കൂടി സര്‍വീസ് ആരംഭിക്കുന്നതോടെ വിമാന ടിക്കറ്റ്‌ നിരക്ക്‌ ഗണ്യമായി കുറയുവാന്‍ സാധ്യതയുണ്ടെന്നും ഇത് സംബന്ധമായി അധികൃതരുമായി ബന്ധപ്പെടാമെന്നും അംബാസിഡര്‍ കൂട്ടിച്ചേര്‍ത്തു. 

അതേസമയം  മാസങ്ങളായുള്ള കാത്തിരിപ്പിനു വിരാമമിട്ട്  കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിച്ചതോടെ യാത്രക്ക് രണ്ടു ലക്ഷം രൂപ വരെയാണ് ടിക്കറ്റിനായി വിമാന കമ്പനികള്‍  ഈടാക്കുന്നത്.താങ്ങാന്‍ പറ്റാത്ത രീതിയിലുള്ള ഉയര്‍ന്ന നിരക്ക് മലയാളികള്‍ അടക്കമുള്ള പ്രവാസികളുടെ പ്രതീക്ഷക്കാണ്  മങ്ങല്‍ ഏല്‍പിക്കുന്നത് . അതിനിടെ ഇ​ന്ത്യ​ൻ വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തിന്‍റെ  അ​നു​മ​തി ലഭിച്ചാല്‍ നേ​രി​ട്ടു​ള്ള വി​മാ​ന സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കുമെന്ന് കു​വൈ​ത്ത് സി​വി​ൽ ഏ​വി​യേ​ഷ​ൻ അറിയിച്ചു. ആ​ഴ്ച​യി​ൽ 5528 സീ​റ്റു​ക​ളാ​ണ് ഇ​ന്ത്യ കു​വൈ​ത്ത് വ്യോ​മ​യാ​ന വ​കു​പ്പ് അ​നു​വ​ദി​ച്ച​ത്. ഇ​തി​ൽ പ​കു​തി കു​വൈ​ത്തി വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്കും പ​കു​തി ഇ​ന്ത്യ​ൻ വി​മാ​ന ക​മ്പ​നി​ക​ൾ​ക്കും ആ​ണ്. ഇ​ന്ത്യ​ൻ വിമാന കമ്പനികള്‍ക്കായുള്ള സീ​റ്റ് വി​ഭ​ജ​നം പൂ​ർ​ത്തി​യാ​കാ​ത്ത​താ​ണ് ഇപ്പോയത്തെ താമസത്തിന് കാരണം. 

Related News