കുവൈത്തിലേക്ക് പ്രവേശിക്കുന്ന യാത്രക്കാർക്ക് പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമെന്ന് ഡോ. ഖാലിദ് അൽ ജറല്ല

  • 06/09/2021

കുവൈത്ത് സിറ്റി : രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രക്കാര്‍ക്ക് പിസിആര്‍ നെഗറ്റീവ്   ടെസ്റ്റ് നിര്‍ബന്ധമെന്ന് ഡോ. ഖാലിദ് അൽ ജറല്ല കൊറോണ സുപ്രിം ഉപദേശക സമിതി ചെയർമാൻ ഡോ. ഖാലിദ് അൽ ജറല്ല പറഞ്ഞു. ആർക്കാണ് രോഗം ബാധിച്ചതെന്നത് പ്രധാനമല്ലെന്നും എന്നാൽ കോവിഡ് കേസുകൾ വീണ്ടും വർദ്ധിക്കാതിരിക്കാൻ ആളുകൾ രാജ്യത്ത് പ്രവേശിക്കുമ്പോൾ അവരെ പരിശോധിക്കുക എന്നതാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഡെൽറ്റ വൈറസ് ബാധിച്ച വ്യക്തിയെ കുറിച്ച് വ്യാപകമായ തെറ്റായ വിവരങ്ങള്‍ പ്രചരിച്ചിരുന്നതിനെ തുടര്‍ന്ന് ആരോഗ്യ മന്ത്രാലയം വിശദീകരണ കുറിപ്പ് ഇറക്കിയിരുന്നു. തുര്‍ക്കിയില്‍ നിന്നും വന്ന സ്വദേശിക്കായിരുന്നു വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ ഡെൽറ്റ വൈറസ് കണ്ടെത്തിയത്. 

ആഗോള തലത്തില്‍ പരിവര്‍ത്തനം ചെയ്ത വൈറസുകൾ രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയാന്‍ പിസിആർ ടെസ്റ്റ് അത്യാവശ്യമാണെന്ന്  പ്രിവന്റീവ് ഹെൽത്ത് കെയര്‍ വിദഗ്ദന്‍ ഡോ. അബ്ദുള്ള ബെഹ്ബെഹാനി അഭിപ്രായപ്പെട്ടു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ വൈ​റ​സ്​ വ​ക​ഭേ​ദ​ങ്ങ​ളു​ടെ വ്യാ​പ​നം സം​ഭ​വി​ക്കു​ന്നു. അ​തീ​വ ജാ​ഗ്ര​ത​യോ​ടെ കു​റ​ച്ചു​കാ​ലം​കൂ​ടി സ​ഹ​ക​രി​ച്ചാ​ൽ​ ന​മു​ക്ക്​ മ​ഹാ​മാ​രി​യെ കീ​ഴ​ട​ക്കി സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക്​ തി​രി​ച്ചു​വ​രാ​ൻ ക​ഴി​യും.മഹാമാരിയില്‍ നിന്നും രാജ്യത്തെയും  നമ്മുടെ  കുടുംബങ്ങളെയും സംരക്ഷിക്കുന്നതിനും കമ്മ്യൂണിറ്റി പ്രതിരോധശേഷി നേടുന്നതിനുമായി എല്ലാവരും  പ്രതിരോധ കുത്തിവയ്പ്പ് എടുക്കണമെന്ന് ഡോ. ​​ബെഹ്ബെഹാനി ആവശ്യപ്പെട്ടു.

Related News