ഓഗസ്റ്റിൽ മാത്രം ഗാർഹിക തൊഴിലാളികൾക്കെതിരെ തൊഴിലുടമകളുടെ 63 പരാതികൾ

  • 06/09/2021

കുവൈത്ത് സിറ്റി: ഓഗസ്റ്റ് അവസാനം വരെ ആഭ്യന്തര മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തത് 636,525  ഗാർഹിക തൊഴിലാളികളെന്ന് പബ്ലിക് അതോറിറ്റിയിലെ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് നിയന്ത്രിക്കുന്ന വകുപ്പിന്റെ സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തി. അതേസമയം, ഓഗസ്റ്റിൽ മാത്രം 63 പരാതികൾ ആണ് ഗാർഹിക തൊഴിലാളികൾക്കെതിരെ തൊഴിലുടമകൾ നൽകിയത്.

 139 പരാതികൾ ഇരുകൂട്ടരും രമ്യമായി പരിഹരിച്ചു. ജോലി ഒഴിവാക്കി പോയെന്ന 43 പരാതികൾ ജുഡീഷ്യൽ നടപടികൾക്കായി ശുപാർശ ചെയ്തു. തൊഴിലാളിക്ക് കൈമാറിയ പാസ്‌പോർട്ടിനെക്കുറിച്ചുള്ള 45 പരാതികളാണ് വന്നത്. 

ഒരു ഓഫീസിനും കമ്പനിക്കും എതിരെ മാത്രം 22 പരാതികളാണ് വന്നത്.  തൊഴിലുടമയ്ക്കെതിരെ ഗാർഹിക തൊഴിലാളികളുടെ 94 പരാതികളാണ് ഉളളത് . ഇതിൽ 62 പരാതികൾ ജുഡീഷ്വറയിലേക്ക് ശുപാർശ ചെയ്തു.

Related News