സെപ്റ്റംബർ 9, 12 തീയതികളിൽ ഇന്ത്യൻ എംബസി അവധി.

  • 06/09/2021

കുവൈറ്റ് സിറ്റി : ഇന്ത്യൻ എംബസ്സിയിൽ NEET-2021 പരീക്ഷകൾ നടക്കുന്നതിനാൽ  സെപ്റ്റംബർ 9 (വ്യാഴം), സെപ്റ്റംബർ 12 (ഞായർ) എന്നീ  ദിവസങ്ങളിൽ എംബസ്സി അവധിയായിരിക്കും.  എന്നാൽ എംബസ്സിയിലെ അടിയന്തിര സർവീസുകൾക്ക് മുടക്കമുണ്ടാകില്ല.  അബ്ബാസിയ, ഫഹാഹീൽ, ഷർക്ക് എന്നീ പാസ്സ്‌പോർട്ട് ഔട്സോഴ്സ് കേന്ദ്രങ്ങൾ പതിവുപോലെ പ്രവർത്തിക്കുമെന്ന് എംബസ്സി പുറത്തിറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചു. 

Related News