നീറ്റ് പരീക്ഷ നീട്ടണമെന്ന ആവശ്യം സുപ്രിം കോടതി തള്ളി

  • 06/09/2021



ന്യൂഡല്‍ഹി | ദേശീയ പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) പരീക്ഷ മാറ്റിവെക്കണമെന്ന ഹരജി സുപ്രിംകോടതി തള്ളി. പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് സിബിഎസ്‌ഇ വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജികളാണ് സുപ്രിംകോടതി തള്ളിയത്. ഈ മാസം 12 നാണ് പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്.

സിബിഎസ്‌ഇ ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ നടക്കുന്നതിനാല്‍ നീറ്റ് യുജിസി പരീക്ഷ ഇപ്പോള്‍ നടത്തരുതെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ സുപ്രീം കോടതിയെ സമീപിച്ചത. ഹരജി തള്ളിയ സുപ്രിംകോടതി ,വിദ്യാര്‍ഥികള്‍ക്ക് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയെ സമീപിക്കാമെന്ന് അറിയിച്ചു. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.

പരീക്ഷാ നടത്തിപ്പ് സംഘടനയായ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഈ വര്‍ഷം 13 ഭാഷകളില്‍ പരീക്ഷ നടത്തുന്നതുള്‍പ്പെടെ പരീക്ഷാ രീതികളില്‍ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. ഇംപ്രൂവ്മെന്റ്, ഐസിഎആര്‍ ഉള്‍പ്പെടെ മറ്റ് സംസ്ഥാന, ദേശീയതല യുജി പ്രവേശന പരീക്ഷകളും നീറ്റ് യുജി പരീക്ഷകള്‍ക്കിടയിലാണ് തിയതി പ്രഖ്യാപിച്ചിട്ടുള്ളത്.

Related News