അബ്ദലി വാക്‌സിനേഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു

  • 06/09/2021

കുവൈത്ത് സിറ്റി: അബ്ദലി പ്രദേശത്ത് അഗ്രികൾച്ചറൽ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസ് ഹെഡ്ക്വാർട്ടേഴ്സിൽ പുതിയ വാക്സിനേഷൻ സെൻ്റർ പ്രവർത്തനം ആരംഭിച്ചു. രാജ്യത്തെ വാക്സിനേഷൻ കൂടുതൽ വേഗത്തിലാക്കാനുള്ള ആരോഗ്യ മന്ത്രാലയത്തിൻ്റെ പരിശ്രമത്തിൻ്റെ ഭാഗമാണ് പുതിയ കേന്ദ്രവും തുറന്നത്.

 ഓഗസ്റ്റ് 19 നും സെപ്റ്റംബർ രണ്ടിനും ഇടയിൽ 29,000 പേർക്കാണ് വാഫ്ര സെൻ്റർ വഴി വാക്സിൻ നൽകിയത്. പുതിയ കേന്ദ്രത്തിന് പ്രതിദിനം രണ്ടായിരത്തോളം പേർക്ക് കുത്തിവയ്പ് നൽകാനുള്ള ശേഷിയുണ്ടെന്നും 12 വാക്സിനേഷൻ യൂണിറ്റുകൾ, ഒരു നിരീക്ഷണ മുറി, ഒരു എമർജൻസി റൂം, ഒരു സെൻട്രൽ ഫാർമസി എന്നിവ ഉൾപ്പെടുന്നു, കേന്ദ്രത്തിൽ പ്രവൃത്തി സമയം രാവിലെ 10  മുതൽ രാത്രി 8 വരെ ആയിരിക്കുന്നുമെന്ന്  ആരോഗ്യ മന്ത്രാലയ വക്താവ് അബ്ദുള്ള അൽ സനദ് പറഞ്ഞു. 

Related News