ഇന്ത്യയിൽ നിന്നുള്ള വിമാന സർവ്വീസ് കുവൈത്ത് എയർവേയ്സ് നാളെ ആരംഭിക്കും, ടിക്കറ്റ് നിരക്ക് ഒന്നര ലക്ഷത്തോളം.

  • 06/09/2021

കുവൈത്ത് സിറ്റി: ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള  കുവൈത്ത് എയർവേയ്സിൻ്റെ വിമാന സർവ്വീസ് നാളെ ആരംഭിക്കും. ചെന്നൈയിൽ നിന്നും മുംബൈയിൽ നിന്നുമാണ് ആദ്യ വിമാനങ്ങൾ. 590 കുവൈത്തി ദിനാറാണ് ഏകദേശ ടിക്കറ്റ് നിരക്ക്. കൊച്ചിയിൽ നിന്നും ഡൽഹിയിൽ നിന്നും സമാന നിരക്ക് തന്നെയാണ്. 

സെപ്റ്റംബർ എട്ടിനും ഒമ്പതിനുമാണ് ഇവിടെ നിന്ന് സർവ്വീസ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. പ്രതിദിനം 768 യാത്രക്കരെയാണ് ഇന്ത്യയിൽ നിന്ന് എത്താൻ സിവിൽ ഏവിയേഷൻ അനുവദിച്ചിട്ടുള്ളത്. 

അതേ സമയം ഇന്ത്യൻ എയർലൈനുകൾ കുവൈത്തിലേക്കുള്ള  സർവ്വീസുകൾ എന്ന് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യൻ എയർലൈനുകളുടെ ടിക്കറ്റ് നിരക്ക് കുറവായിരിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.

Related News