കുവൈത്തിൽ നവജാത ശിശുവിവിനെ കഴുത്തറത്തു കൊലപ്പെടുത്തിയ ഇന്ത്യക്കാരി അറസ്റ്റിൽ.

  • 06/09/2021

കുവൈറ്റ് സിറ്റി : കുവൈത്തിലെ സാദ് അൽ-അബ്ദുള്ള പ്രദേശത്ത് സ്‌പോൺസറുടെ വീട്ടിൽ നവജാത ശിശുവിവിനെ  കഴുത്തറത്തുകൊന്ന വീട്ടുജോലിക്കാരിയായ ഇന്ത്യക്കാരിയെ അറസ്റ്റ്  ചെയ്തു. വീട്ടുജോലിക്കാരി സ്വന്തം കുഞ്ഞിനെ പ്രസവിച്ച ഉടനെ കഴുത്ത് മുറിച്ചു കൊല്ലുകയായിരുന്നു. 

വിവരമറിഞ്ഞ കുവൈത്തി സ്പോൺസർ പോലീസിലറിയിച്ചതിനെത്തുടർന്ന് ഉടൻതന്നെ വീട്ടിലെത്തുകയും,  യുവതിയെ അറസ്റ്റ് ചെയ്ത് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. മൃതദേഹം ഫോറൻസിക് ഡിപ്പാർട്മെന്റിന് കൈമാറി.

Related News