ഇന്ത്യയിൽനിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ നാളെ ആരംഭിക്കും; കുവൈറ്റ് സിവിൽ ഏവിയേഷൻ.

  • 06/09/2021

കുവൈറ്റ്  സിറ്റി:  ഇന്ത്യയിൽനിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസ് നാളെ ആരംഭിക്കുമെന്ന്  കുവൈറ്റ് സിവിൽ ഏവിയേഷൻ (DGCA)  ജനറൽ അഡ്മിനിസ്ട്രേഷനിലെ എയർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ്  കൺട്രോളർ, റെയ്ദ്  അൽ-താഹെർ  വാർത്താകുറിപ്പിൽ അറിയിച്ചു.

കുവൈറ്റിലേക്ക് വരുന്നവർ അവരുടെ യാത്രക്ക് തടസമാകുന്ന കാരണങ്ങൾ  ഒഴിവാക്കുന്നതിനായി ആരോഗ്യ അധികാരികൾ നിശ്ചയിച്ച  ആരോഗ്യ നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണെന്ന്   അൽ-താഹർ ചൂണ്ടിക്കാട്ടി.

ഇന്ത്യയിൽനിന്ന്​ പ്രതിദിനം 768 സീറ്റുകളാണ്​ കുവൈത്തിലേക്ക്  അനുവദിച്ചിട്ടുള്ളത്​. ഇതിൽ പകുതി കുവൈത്ത്​ വീമാനക്കമ്പനികൾക്കും, ബാക്കി  സീറ്റുകൾ ഇന്ത്യൻ വിമാന കമ്പനികൾക്കുമായാണ്‌ വീതിച്ചിരിക്കുന്നത്. കുവൈറ്റ് ഐർവേസ്‌, ജസീറ എയർവെയ്‌സ്, ഇൻഡിഗോ , ഗോ എയർ , എയർ ഇന്ത്യ എക്സ്പ്രസ്സ് എന്നീ ഫ്ലൈറ്റുകളാണ് നേരിട്ട് കുവൈത്തിലേക്ക് സർവീസ് നടത്തുന്നത് .   

Related News