ആറ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള കോഴി ഇറക്കുമതി വിലക്ക് നീക്കി

  • 06/09/2021

കുവൈത്ത് സിറ്റി: ആറ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ജീവനുള്ള പക്ഷികളുടെ ഇറക്കുമതി വിലക്ക് നീക്കി കുവൈത്ത്.  എല്ലാത്തരത്തിലുമുള്ള ജീവനുള്ള പക്ഷികൾ, മുട്ട വിരിഞ്ഞ് ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങൾ, ബോയിലർ ചിക്കൻ തുടങ്ങിയവയുടെയെല്ലാം ഇറക്കുമതി വിലക്കാണ് അഗ്രികൾച്ചറൽ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസ് പബ്ലിക്ക് അതോറിറ്റി നീക്കിയത്. 

ഡെൻമാർക്ക്, ജർമനി, ബെൽജിയം, റൊമാനിയ, ചെക്ക് റിപ്പബ്ലിക്ക് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയാണ് അനുവദിച്ചിരിക്കുന്നത്. ഈ രാജ്യങ്ങൾ പക്ഷിപ്പനിയിൽ നിന്ന് പൂർണമായി വിമുക്തി നേടിയ പശ്ചാത്തലത്തിലാണ് തീരുമാനം.

Related News