ഗാർഹിക തൊഴിലാളികൾക്ക് ഇന്‍സ്റ്റിട്യൂഷന്‍ ക്വാറന്റൈൻ ആവശ്യമില്ലെന്ന് കുവൈത്ത് അധികൃതര്‍

  • 06/09/2021

കുവൈത്ത് സിറ്റി : രാജ്യത്തേക്ക്  തിരികെയെത്തുന്ന ഗാർഹിക തൊഴിലാളികൾക്ക് ഇന്‍സ്റ്റിട്യൂഷന്‍ ക്വാറന്റൈൻ ആവശ്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇതോടെ ഫിലിപ്പൈൻസ്, ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് വരുന്ന ഗാർഹിക തൊഴിലാളികള്‍ക്ക് ഇന്‍സ്റ്റിട്യൂഷന്‍ ക്വാറന്റൈന് രജിസ്റ്റര്‍ ചെയ്യാതെ നേരിട്ട് സ്പോൺസർമാരുടെ വീടുകളിലേക്ക് പോകാൻ സാധിക്കും. കുവൈത്തിലേക്ക് യാത്ര ചെയ്യുന്ന ഗാര്‍ഹിക തൊഴിലാളികള്‍  ആരോഗ്യ മന്ത്രാലയം ​ അംഗീകരിച്ച ഫൈസർ, മോഡേണ, ആസ്​ട്രസെനക, ജോൺസൻ ആൻഡ്​ ജോൺസൻ എന്നീ വാക്​സിനുകള്‍ സ്വീകരിച്ചവരായിരിക്കണം. അതോടപ്പം  യാത്രക്ക്​ 72 മണിക്കൂർ മുമ്പ്​ സമയപരിധിയിൽ നടത്തിയ പി.സി.ആർ പരിശോധനയും  ഒരാഴ്ചത്തെ ക്വാറന്റൈനും അനുഷ്ടിക്കണം. രാജ്യത്ത് പ്രവേശിച്ച് സ്വന്തം ഉത്തരവാദിത്തത്തില്‍ മുന്നാം ദിവസം പിസിആർ ടെസ്റ്റ്‌ നടത്താമെന്നും ഫലം നെഗറ്റീവ് ആണെങ്കിൽ ഹോം ക്വാറന്റൈൻ അവസാനിപ്പിക്കമെന്നും അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 

Related News