കുവൈത്തിലെ കളിക്കളങ്ങളില്‍ വീണ്ടും ആരവങ്ങളുയരുന്നു ;സ്റ്റേഡിയങ്ങളില്‍ കാണികളെ പ്രവേശിപ്പിക്കും

  • 06/09/2021

കുവൈത്ത് സിറ്റി : കളിക്കളത്തിലെ പോരാട്ടവും വീറും വാശിയും നേരിട്ട് കാണുവാനുള്ള അവസരം സ്പോര്‍ട്സ് പ്രേമികള്‍ക്ക് ഒരുങ്ങുന്നു. ഫുട്ബോള്‍ ഉള്‍പ്പെടെ വിവിധ കളികള്‍ നടക്കുന്ന രാജ്യത്തെ മുഴുവന്‍ സ്റ്റേഡിയങ്ങളിലും കാണികെള പ്രവേശിപ്പിക്കാന്‍ കുവൈത്ത് മന്ത്രിസഭ  തീരുമാനിച്ചു. ഇതോടെ മഹാമാരിയെ തുടര്‍ന്ന് നിശബ്ദമായ ഗാലറികളില്‍  സെപ്റ്റംബർ 10 വെള്ളിയാഴ്ച മുതൽ ആരവങ്ങളുയരും. ആരോഗ്യ വകുപ്പിന്‍റെയും മറ്റ് വകുപ്പുകളുടെയും അനുമതി ലഭിച്ച സാഹചര്യത്തിലാണ് തീരുമാനം. കൊവിഡ് വാക്‌സിന്‍ രണ്ട് ഡോസ് കുത്തിവെപ്പും പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമായിരിക്കും അനുമതി. സ്റ്റേഡിയത്തിലെ ഉള്‍ക്കൊള്ളല്‍ ശേഷിയുടെ 30 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കൂ. അതിനിടെ കളി കാണുവാന്‍ വരുന്നവര്‍  സ്റ്റേഡിയത്തില്‍  കോവിഡ് ആരോഗ്യ സുരക്ഷാ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു. 

Related News