കാർബൺ നികുതി; കുവൈത്ത് പെട്രോളിയും ഡിമാൻഡ് കുറയും.

  • 07/09/2021

കുവൈത്ത് സിറ്റി:  കാർബൺ നികുതി ഏർപ്പെടുത്തുന്നതിൽ ആഗോള തലത്തിൽ ശ്രദ്ധ പതിയുന്നോൾ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് ഭാവിയിൽ ഉത്പാദനം കുറയ്ക്കേണ്ടി വരുമെന്ന് റിപ്പോർട്ട്. ഭാവിയിൽ ഓയിലിൻ്റെ ആവശ്യകത കുറയുമെന്നാണ് റിപ്പോർട്ട് പറയുന്നത്. മൂഡീസ് ക്രെഡിറ്റ് ഏജൻസിയുടേതാണ് പ്രവചനം. 

ഏറ്റവും പുതിയ റിപ്പോർട്ടിൽ ആഗോള എണ്ണ ഉൽപാദനത്തിന്റെ മൊത്തം അളവിൽ കുവൈത്ത് എണ്ണയുടെ ഡിമാൻഡ് നാല് ശതമാനം കുറയുമെന്ന് പറയുന്നു. കാർബൺ എമിഷൻ കുറയ്ക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ചുവടുവയ്പ്പാണ്  കാർബൺ ടാക്സ്.

ഓരോ രാജ്യങ്ങളും വ്യത്യസ്ത തരത്തിലാകും ഇത് അവതരിപ്പിക്കുക. കുവൈത്ത്, ഇറാഖ്, ഒമാൻ, യുഎഇ, സൗദി അറേബ്യ തുടങ്ങി എണ്ണ വരുമാനത്തെ പ്രധാനമായും ആശ്രയിക്കുന്ന സമ്പദ്‌വ്യവസ്ഥകൾ  കാർബൺ നികുതി ചുമത്തപ്പെട്ടാൽ അവരുടെ കയറ്റുമതി ചെലവിൽ വർദ്ധനവ് നേരിടേണ്ടി വരും.

Related News