ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം കുവൈത്തിലേക്ക് നേരിട്ട് സർവീസ്; ഇന്ത്യയിൽനിന്ന് നാല് വീമാനങ്ങൾ കുവൈത്തിലെത്തി.

  • 07/09/2021

കുവൈത്ത് സിറ്റി: ഇന്ത്യയിൽ നിന്ന് കുവൈറ്റിലേക്കുള്ള നേരിട്ടുള്ള ഫ്ലൈറ്റിന്റെ സർവീസ് ആരംഭിച്ചു. കുവൈറ്റ് അന്താരാഷ്ട്ര വീമാനത്താവളത്തിൽ ഇന്ന് രാവിലെ ആദ്യം വന്നിറങ്ങിയത്  കൊച്ചിയിൽ നിന്നുള്ള ഫ്ലൈറ്റായ ജസീറ എയർവേസ് ഫ്ലൈറ്റ് നമ്പർ 1406 ആണ്.  ഏകദേശം ഒന്നര വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ന് പുലർച്ചെ 5:30 ന് 167 യാത്രക്കാരുമായാണ് ജസീറ എത്തിയത്. 

മുംബൈയിൽ നിന്നുള്ള കുവൈറ്റ് എയർവേയ്സ് ഫ്ലൈറ്റ് KAC1302 രാവിലെ 6:00 നും ചെന്നൈയിൽ നിന്നുള്ള KAC 1344 രാവിലെ 6:30 നും ലാൻഡ് ചെയ്തു. ഡൽഹിയിൽ നിന്നുള്ള ജസീറ എയർവേയ്‌സ് വിമാനം 1410 ഇന്ന് രാവിലെ 7:00 ന് ഇറങ്ങി. അഹമ്മദാബാദിൽ നിന്നുള്ള ഇൻഡിഗോ എയർലൈൻസ് വിമാനം വൈകുന്നേരത്തോടെ എത്തും. 

എയർ ഇന്ത്യ ഏകദേശം 240 കുവൈറ്റ്  ദിനാർ ആണ് ടിക്കറ്റ് നിരക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. കുവൈറ്റ്  എയർലൈനുകൾ ഇന്ത്യയിൽ നിന്നുള്ള ടിക്കറ്റിന് 1000 ദിനാർ വരെ ഈടാക്കിയിരുന്നു. എയർ ഇന്ത്യ സർവ്വീസ് ആരംഭിച്ചത്  പ്രവാസികൾക്ക് വലിയ ആശ്വാസമായി, വരും ദിവസങ്ങളിൽ ടിക്കറ്റ് നിരക്ക് കുറയാനാണ് സാധ്യതയെന്ന് ട്രാവൽ ഏജൻസി വൃത്തങ്ങൾ സൂചിപ്പിച്ചു.  

ഇന്ത്യ, കുവൈത്ത് എയർലൈനുകളിലായി പ്രതിദിനം ഇന്ത്യയിൽ നിന്നുള്ള 768 യാത്രക്കാർക്ക് രാജ്യത്തേക്ക് എത്താനാണ് കുവൈത്ത് അനുമതി നൽകിയിട്ടുള്ളത്. രാജ്യത്തേക്ക് വരുന്നവർക്ക് പ്രത്യേക നിർദേശങ്ങളും ഡിജിസിഎ നൽകിയിട്ടുണ്ട്.

Related News