അമീർസ് കപ്പ്: കാണികൾക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിച്ചു.

  • 07/09/2021

കുവൈത്ത് സിറ്റി: കളിക്കളത്തിലെ പോരാട്ടവും വീറും വാശിയും നേരിട്ട് കാണുവാനുള്ള അവസരം സ്പോര്‍ട്സ് പ്രേമികള്‍ക്ക് ഒരുങ്ങുന്നു. ഫുട്ബോള്‍ ഉള്‍പ്പെടെ വിവിധ കളികള്‍ നടക്കുന്ന രാജ്യത്തെ മുഴുവന്‍ സ്റ്റേഡിയങ്ങളിലും കാണികെള പ്രവേശിപ്പിക്കാന്‍ കുവൈത്ത് മന്ത്രിസഭ  തീരുമാനിച്ചു.  ഷെയ്ഖ്  സബാഹ് അൽ ഖാലിദിൻ്റെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് 2021-22 സ്പോർട്സ് സീസണിൽ കാണികൾക്ക് സ്റ്റേഡിയങ്ങളിൽ പ്രവേശനം അനുവദിച്ചത്.

സ്റ്റേഡിയത്തിൻ്റെ ആകെ കപ്പാസിറ്റിയുടെ 30 ശതമാനത്തെ മാത്രമേ പ്രവേശിപ്പിക്കാനാകൂ. കൊവിഡ് വാക്സിനേഷൻ പൂർത്തീകരിച്ചവർക്ക് മാത്രമാണ് പ്രവേശനം. മത്സരത്തിലും ട്രെയിനിംഗിലും ഉൾപ്പെടെ ആരോഗ്യ മന്ത്രാലയത്തിൻ്റെ നിർദേശങ്ങൾ പാലിക്കണം.

വെള്ളിയാഴ്ച മുതലാണ് കാണികൾക്ക് സ്റ്റേഡിയങ്ങളിൽ പ്രവേശനം അനുവദിച്ചിട്ടുള്ളത്. ഇതോടെ അടുത്ത ദിവസങ്ങളിൽ ആരംഭിക്കുന്ന ഹിസ് ഹൈനസ് ദി അമീർസ് കപ്പ് കാണികൾക്ക് വീക്ഷിക്കാനാകും.

Related News