പ്രശസ്ത നടന്‍ മൈക്കല്‍ കെ. വില്ല്യംസ് വീട്ടില്‍ മരിച്ച നിലയില്‍

  • 07/09/2021


ന്യൂയോര്‍ക്ക്: പ്രശസ്ത നടന്‍ മൈക്കല്‍ കെ. വില്ല്യംസ് വീട്ടില്‍ മരിച്ച നിലയില്‍ .ന്യൂയോര്‍ക്ക് ബ്രൂക്ക്‌ലിനില്‍ തന്റെ ആഡംബര വസതിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത് . ജനപ്രീതിയാര്‍ജ്ജിച്ച അമേരിക്കന്‍ ഡ്രാമാ സീരീസ് ആയ "ദി വയര്‍" എന്ന പരമ്പരയിലൂടെ ആരാധകരെ സൃഷ്ടിച്ച മൈക്കല്‍  മയക്കുമരുന്നിന്റെ അമിതോപയോഗമാണ് മരണകാരണമെന്നാണ് വിവരം.കഴിഞ്ഞ ദിവസം ഉച്ചയോടെ, 54 കാരനായ മൈക്കലിനെ വില്യംസ്ബര്‍ഗ് അപ്പാര്‍ട്ട്‌മെന്റിലെ സ്വീകരണമുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത് , അദ്ദേഹത്തിന്റെ മരുമകനാണ് ആദ്യം മരിച്ച നിലയില്‍ കണ്ടെത്തിയത് .വിളിച്ചിട്ട് പ്രതികരിക്കാതിരുന്നതിനെ തുടര്‍ന്ന് ഉടന്‍ എമര്‍ജന്‍സി നമ്പറായ 911 ല്‍ അറിയിച്ചു. തണുത്തുവിറച്ച ശരീരവുമായി ബോധമില്ലാതെ കിടക്കുകയായിരുന്നു. അവിടെയെത്തിയ മെഡിക്കല്‍ സംഘമാണ് മരിച്ചതായി അറിയിച്ചത്. ഉച്ചയ്ക്ക് 2.12 നാണ് മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

Related News