ഗള്‍ഫിലെ കൊവിഡ് സാഹചര്യം; ഏറ്റവും മെച്ചപ്പെട്ട അവസ്ഥ കുവൈത്തില്‍

  • 08/09/2021

കുവൈത്ത് സിറ്റി: ഗള്‍ഫ് രാജ്യങ്ങളില്‍ നിലവില്‍ കൊവിഡ് സാഹചര്യം ഏറ്റവും മെച്ചപ്പെട്ട അവസ്ഥ കുവൈത്തില്‍. കഴിഞ്ഞ ഞായറാഴ്ച കുവൈത്തില്‍ ആകെ 71 കൊവിഡ് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഗള്‍ഫ് സ്റ്റാറ്റിസ്റ്റിക്കല്‍ സെന്‍ററാണ് കണക്കുകള്‍ പുറത്ത് വിട്ടത്. 

അതേസമയം, യുഎഇയില്‍ 977, ഖത്തറില്‍ 189, സൗദിയില്‍ 124, ബഹറൈനില്‍ 105, ഒമാനില്‍ 80 എന്നിങ്ങനെയാണ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 99 ശതമാനവുമായി രോഗമുക്തി നിരക്കില്‍ കുവൈത്ത് രണ്ടാം സ്ഥാനത്താണ്. 0.1 ശതമാനത്തിന്‍റെ വ്യത്യാസവുമായി ബഹറൈന്‍ ആണ് ഒന്നാമത്. 

98.8 ശതമാനം രോഗമുക്തി നിരക്കുമായി ഖത്തര്‍ മൂന്നാം സ്ഥാനത്താണ്. ജിസിസി രാജ്യങ്ങളില്‍ ബഹറൈനില്‍ ഒരു  മരണം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. കുവൈത്തിലും ഖത്തറിലും ഒരു മരണം സംഭവിച്ചു.

Related News