ഇന്ത്യ-കുവൈത്ത് ജോയിന്‍റ് വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു

  • 08/09/2021

കുവൈത്ത് സിറ്റി: തൊഴില്‍, മാനവശേഷി വികസനം എന്നിവയ്ക്കായുള്ള ഇന്ത്യ - കുവൈത്ത് ജോയിന്‍റ്  വര്‍ക്കിംഗ് ഗ്രൂപ്പിന്‍റെ യോഗം വെര്‍ച്വലായി നടന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് ഇന്ത്യന്‍ അഫയേഴ്സ് ജോയിന്‍റ് സെക്രട്ടറി അബ്ബാഗണി രാമു പങ്കെടുത്തു.

കുവൈത്ത് സംഘത്തെ വിദേശകാര്യ സഹമന്ത്രി മിഷാല്‍ ഇബ്രാഹിം അല്‍ മുദ്ഹാഫ് ആണ് നയിച്ചത്. ഇന്ത്യന്‍ എംബസി പ്രതിനിധികളും പങ്കെടുത്തു. 2018ലാണ് ഒടുവില്‍ ജോയിന്‍റ്  വര്‍ക്കിംഗ് ഗ്രൂപ്പിന്‍റെ യോഗം ചേര്‍ന്നിരുന്നത്. മാനവശേഷിയുമായി ബന്ധപ്പെട്ടും തൊഴില്‍ മേഖലയിലെ സഹകരണം സംബന്ധിച്ചുമുള്ള എല്ലാ കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. 

ഒപ്പം ഗാര്‍ഹിക തൊഴിലാളികളുമായി ബന്ധപ്പെടുന്ന പ്രശ്നങ്ങളും നേഴ്സുമാരുടെ റിക്രൂട്ട്മെന്‍റും കുവൈത്തില്‍ കാണാതായ ഇന്ത്യക്കാരെ കുറിച്ചുമെല്ലാം ചര്‍ച്ച നടന്നു. ഇന്ത്യയില്‍ കുടുങ്ങിപ്പോയവര്‍ക്ക് കുവൈത്തിലേക്ക് തിരിച്ചെത്താനുള്ള കാര്യങ്ങളും സംസാരിച്ചു.

Related News