മഹാമാരിയെ നേരിടാന്‍ ഇലക്ട്രോണിക്ക് ട്രാന്‍സാക്ഷനുകള്‍ ശീലമാക്കണമെന്ന് ആരോഗ്യ മന്ത്രാലയം

  • 08/09/2021

കുവൈത്ത് സിറ്റി: ഇടപാടുകള്‍ സുഗമമാക്കുന്നതിനും മഹാമാരിയെ പ്രതിരോധിക്കുന്നതിനും ഇലക്ട്രോണിക്ക് ട്രാന്‍സാക്ഷനുകള്‍ സഹായിക്കുമെന്ന് ആരോഗ്യ മന്ത്രാലയം. ആരോഗ്യ സ്ഥിരതയ്ക്ക് പല ഘടകങ്ങളും ആവശ്യമാണെന്ന് കൊവിഡ് ഉപദേശക കമ്മിറ്റി തലവന്‍ ഡോ. ഖാലിദ് അല്‍ ജറല്ലാഹ് ട്വീറ്റ് ചെയ്തു. 

മുന്‍കരുതലുകള്‍ പാലിക്കേണ്ടതും പ്രതിരോധ കുത്തിവയ്പ്പ് എടുക്കേണ്ടതുമെല്ലാം മഹാമാരിയെ പിടിച്ച് നിര്‍ത്തുന്നതിന് ഏറ്റവും ആവശ്യമാണെന്നും അദ്ദേഹം കുറിച്ചു. അതേസമയം, ആശുപത്രികളില്‍ കാന്‍സര്‍ ചികിത്സ ലഭ്യമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Related News