ഖബർസ്ഥാനിൽ ചിത്രങ്ങള്‍ പകര്‍ത്തുന്നതിന് അനുവാദമില്ല.

  • 08/09/2021

കുവൈത്ത് സിറ്റി: ഒരു പ്രത്യേക കാരണമില്ലാതെ മരണാനന്തര ചടങ്ങുകളുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനും മാധ്യമങ്ങള്‍ കവര്‍ ചെയ്യുന്നതിനും അനുവാദമില്ലെന്ന് അവ്ഖാഫ് മന്ത്രാലയത്തിന് കീഴിലെ ഫത്വ ബോര്‍ഡ് വ്യക്തമാക്കി. സ്ത്രീകള്‍ ഈ ജോലി ചെയ്യുന്നതിന് വിലക്കുണ്ടെന്നും ബോര്‍ഡ് അറിയിച്ചു. 

ശ്മശാനങ്ങളിലെ മാധ്യമങ്ങളുടെ കവറേജിലെ സ്ത്രീ പങ്കാളിത്തം സംബന്ധിച്ച ചോദ്യങ്ങള്‍ക്കാണ് ബോര്‍ഡ് മറുപടി നല്‍കിയത്. ഒരു പ്രത്യേകമായ കാരണമില്ലാതെ മരണാനന്തര ചടങ്ങുകളുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനും ശ്മശാനങ്ങളില്‍ അത് കവര്‍ ചെയ്യുന്നതിനും നിയമപരമായ അനുവാദമില്ലെന്നാണ് ബോര്‍ഡ് വ്യക്തമാക്കിയത്.

Related News